നായ്ക്കളുടെ ആക്രമണം: ഫ്‌ലോറിഡയില്‍ അമ്പതുകാരി ദാരുണമായി കൊല്ലപ്പെട്ടു

By: 600002 On: May 25, 2026, 8:34 AM

 

 

പി പി ചെറിയാന്‍ 

 

ഫ്‌ലോറിഡ: ഫ്‌ലോറിഡയിലെ കോകോയില്‍ അയല്‍വാസിയുടെ വളര്‍ത്തുനായ്ക്കളുടെ ആക്രമണത്തില്‍ അമ്പതുകാരിയായ ജോഡി കോവന്‍ കൊല്ലപ്പെട്ടു. മേയ് 19-ന് പുലര്‍ച്ചെ സ്വന്തം ചെറിയ നായയുമായി നടക്കാനിറങ്ങിയ ജോഡിയെ രണ്ട് വലിയ മിശ്രയിനം നായ്ക്കള്‍ പിന്തുടര്‍ന്ന് ആക്രമിക്കുകയായിരുന്നു.

നായ്ക്കള്‍ ജോഡിയെ റോഡിലൂടെ വലിച്ചിഴയ്ക്കുന്നത് കണ്ട് രക്ഷിക്കാന്‍ ഓടിയെത്തിയ പങ്കാളി ഡോണല്‍ സ്മിത്ത്, നായ്ക്കളെ തുരത്തി ഉടന്‍ തന്നെ 911-ല്‍ വിവരമറിയിച്ചു. ശരീരമാസകലം ഗുരുതരമായി പരിക്കേറ്റ ജോഡിയെ എയര്‍ലിഫ്റ്റ് വഴി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രണ്ടു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. സംഭവത്തില്‍ ബ്രെവാര്‍ഡ് കൗണ്ടി ഷെരീഫ് ഓഫീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമകാരികളായ നായ്ക്കളെ ആനിമല്‍ കണ്‍ട്രോള്‍ വിഭാഗം കസ്റ്റഡിയിലെടുത്തു.