യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കൊല്‍ക്കത്തയിലെ മദര്‍ ഹൗസ് സന്ദര്‍ശിച്ചു

By: 600002 On: May 25, 2026, 8:20 AM

 

 

പി പി ചെറിയാന്‍

കൊല്‍ക്കത്ത: നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ കൊല്‍ക്കത്തയിലെ മദര്‍ ഹൗസ് സന്ദര്‍ശിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ ആസ്ഥാനമായ മദര്‍ ഹൗസിലും തുടര്‍ന്ന് സമീപത്തുള്ള നിര്‍മല ശിശുഭവനിലും അദ്ദേഹം സന്ദര്‍ശനം നടത്തി.  

14 വര്‍ഷത്തിന് ശേഷമാണ് ഒരു യു.എസ് സ്റ്റേറ്റ് സെക്രട്ടറി കൊല്‍ക്കത്ത സന്ദര്‍ശിക്കുന്നത്. ഇന്ത്യയിലെത്തിയ മാര്‍ക്കോ റൂബിയോയെ യു.എസ് അംബാസഡര്‍ സെര്‍ജിയോ ഗോര്‍ സ്വീകരിച്ചു. കൊല്‍ക്കത്തയിലെ സന്ദര്‍ശനത്തിന് ശേഷം ഡല്‍ഹിയിലെത്തുന്ന അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. പ്രതിരോധം, വ്യാപാരം, ഊര്‍ജം, ക്വാഡ് (QUAD) കൂട്ടായ്മ തുടങ്ങിയ മേഖലകളിലെ സഹകരണം ശക്തമാക്കുന്നതിനാണ് അദ്ദേഹത്തിന്റെ സന്ദര്‍ശനം.