പ്രസാദ് തീയാടിക്കല്‍
വാഷിംഗ്ടണ്‍: മെയ് 23 വൈറ്റ് ഹൗസിന് സമീപം ശനിയാഴ്ച വൈകുന്നേരം വെടിവെപ്പ് ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശം താല്‍ക്കാലികമായി ലോക്ക്ഡൗണ്‍ ചെയ്തു. സുരക്ഷാ പരിശോധനാ കേന്ദ്രത്തിന് സമീപമാണ് സംഭവം നടന്നതെന്നാണ് അമേരിക്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
സംശയാസ്പദമായി ഒരാള്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്ന് യു.എസ്. സീക്രട്ട് സര്‍വീസ് ഉദ്യോഗസ്ഥര്‍ തിരിച്ചും വെടിവെച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തെ തുടര്‍ന്ന് വൈറ്റ് ഹൗസ് പരിസരത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തി.
വൈറ്റ് ഹൗസ് ലോണ്‍ ഭാഗത്തുണ്ടായിരുന്ന മാധ്യമപ്രവര്‍ത്തകരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ഒരാള്‍ക്ക് പരിക്കേറ്റതായും റിപ്പോര്‍ട്ടുകളുണ്ട്.
സാഹചര്യം പിന്നീട് നിയന്ത്രണവിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണ്.