ഇന്ത്യയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വര്‍ധിപ്പിച്ചു 

By: 600002 On: May 23, 2026, 6:08 PM

 


പെട്രോളിന്റെയും ഡീസലിന്റെയും വില വീണ്ടും വര്‍ധിപ്പിച്ചു. പെട്രോളിന് ലിറ്ററിന് 87 പൈസയും ഡീസലിന് ലിറ്ററിന് 91 പൈസയുമാണ് കൂട്ടിയത്. 

ഈ മാസം പതിനഞ്ചാം തിയതി തൊട്ടുള്ള മൂന്നാമത്തെ വിലവര്‍ധനയാണിത്. വര്‍ധനയോടെ ഡെല്‍ഹിയില്‍ പെട്രോള്‍ ലിറ്ററിന് 99.51 രൂപയും ഡീസലിന് ലിറ്ററിന് 92.49 രൂപയുമായി. ഡെല്‍ഹിയില്‍ സിഎന്‍ജിയുടെ വിലയും വര്‍ധിപ്പിച്ചിട്ടുണ്ട്.