ചൈനയില്‍ കല്‍ക്കരി ഖനിയിലെ വാതക സ്‌ഫോടനത്തില്‍ 90 പേര്‍ മരിച്ചു. വെള്ളിയാഴ്ച വൈകിട്ട് ഷാന്‍സി പ്രവിശ്യയിലെ ക്വിന്‍യുവാന്‍ കൗണ്ടിയിലെ ലിയുഷെന്യു കല്‍ക്കരി ഖനിയിലാണ് അപകടമുണ്ടായത്. സ്‌ഫോടനസമയത്ത് 247 തൊഴിലാളികള്‍ ഖനിക്കുള്ളില്‍ ജോലിയിലുണ്ടായിരുന്നുവെന്നാണ് വിവരം.
രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും അപകടകാരണം അന്വേഷിച്ചുവരികയാണെന്നും പ്രാദേശിക ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.