ആഴ്ചകളോളം നീണ്ടുനിന്ന അനിശ്ചിതത്വത്തിനും ഉത്കണ്ഠകള്‍ക്കും ഒടുവില്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് ആശ്വാസ വാര്‍ത്ത. 2026 ഫിഫ ലോകകപ്പ് ഇന്ത്യയില്‍ തത്സമയം സംപ്രേക്ഷണം ഉണ്ടാകും.
ലോകകപ്പ് ഇന്ത്യയില്‍ സംപ്രേക്ഷണം ചെയ്യുന്നതിനുള്ള ചര്‍ച്ചകള്‍ പൂര്‍ത്തിയായതായും അടുത്ത ആഴ്ച ആദ്യം തന്നെ ഔദ്യോഗിക പ്രഖ്യാപനം പ്രതീക്ഷിക്കുന്നതായും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ മുന്‍ ജനറല്‍ സെക്രട്ടറി ഷാജി പ്രഭാകരന്‍ അറിയിച്ചു.