സാന്‍ ഫ്രാന്‍സിസ്‌കോ വിമാനത്താവളത്തില്‍ 'മഹാരാജ ലോഞ്ച്' തുറന്ന് എയര്‍ ഇന്ത്യ

By: 600002 On: May 23, 2026, 9:19 AM



 

പി പി ചെറിയാന്‍

സാന്‍ ഫ്രാന്‍സിസ്‌കോ: എയര്‍ ഇന്ത്യ തങ്ങളുടെ സിഗ്‌നേച്ചര്‍ 'മഹാരാജ ലോഞ്ച്' അമേരിക്കയിലെ സാന്‍ ഫ്രാന്‍സിസ്‌കോ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ സജ്ജമാക്കി. വിമാനത്താവളത്തിലെ ഇന്റര്‍നാഷണല്‍ ടെര്‍മിനലില്‍ 3,300 ചതുരശ്ര അടി വിസ്തീര്‍ണ്ണത്തില്‍ ഒരുക്കിയിരിക്കുന്ന ഈ അത്യാധുനിക ലോഞ്ച് മെയ് 23 മുതല്‍ യാത്രക്കാര്‍ക്കായി തുറന്നുകൊടുക്കും.

ഒരേസമയം 80 പേര്‍ക്ക് ഇരിക്കാന്‍ സൗകര്യമുള്ള ലോഞ്ചില്‍ എയര്‍ ഇന്ത്യയുടെ ഫസ്റ്റ് ക്ലാസ്, ബിസിനസ് ക്ലാസ് യാത്രക്കാര്‍ക്കും 'മഹാരാജ ക്ലബ്' പ്ലാറ്റിനം, ഗോള്‍ഡ് അംഗങ്ങള്‍ക്കും പ്രവേശനം ലഭിക്കും. ഫസ്റ്റ് ക്ലാസ് യാത്രക്കാര്‍ക്കായി കൂടുതല്‍ സ്വകാര്യതയുള്ള പ്രത്യേക വിഭാഗവും ഇവിടെയുണ്ട്.

ആധുനിക സൗകര്യങ്ങളും ഇന്ത്യന്‍ ആതിഥേയത്വവും സമന്വയിപ്പിച്ച് ടാറ്റ ഗ്രൂപ്പിന്റെ കീഴിലുള്ള എയര്‍ ഇന്ത്യ നടത്തുന്ന നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ പുതിയ ലോഞ്ച് തുറന്നിരിക്കുന്നത്. ഡല്‍ഹിക്ക് ശേഷം എയര്‍ ഇന്ത്യ ആരംഭിക്കുന്ന രണ്ടാമത്തെ സിഗ്‌നേച്ചര്‍ മഹാരാജ ലോഞ്ചാണിത്. വൈവിധ്യമാര്‍ന്ന ഇന്ത്യന്‍-അന്തര്‍ദ്ദേശീയ ഭക്ഷണങ്ങള്‍ ലഭിക്കുന്ന ലൈവ് കൗണ്ടറുകളും ബാറും ഇതിന്റെ പ്രത്യേകതകളാണ്.