പ്രസാദ് തീയാടിക്കല്‍
ന്യൂയോര്‍ക്ക്: മെയ് 22 ന്യൂയോര്‍ക്കിലെ സ്റ്റാറ്റന്‍ ഐലന്‍ഡില്‍ ഉണ്ടായ വന്‍ സ്‌ഫോടനത്തിനും തീപിടിത്തത്തിനും പിന്നാലെ രക്ഷാപ്രവര്‍ത്തനത്തിന് 200-ലേറെ അടിയന്തരസേവന വിഭാഗം ഉദ്യോഗസ്ഥരെ സ്ഥലത്തെത്തിച്ചു. അഗ്‌നിശമനസേന, EMS സംഘം, പോലീസ് എന്നിവ ചേര്‍ന്നാണ് വ്യാപകമായ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സ്‌ഫോടനത്തിന്റെ യഥാര്‍ത്ഥ കാരണം ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതര്‍ അറിയിച്ചു.