അഫ്ഗാനിസ്ഥാനില്‍ വന്‍ സ്‌ഫോടനം; നൂറിലേറെപേര്‍ കൊല്ലപ്പെട്ടു

By: 600007 On: Oct 8, 2021, 3:10 PM

അഫ്ഗാനിസ്ഥാനില്‍ വന്‍സ്‌ഫോടനം. കുന്ദൂസ് പ്രവിശ്യയില്‍ നടന്ന സ്‌ഫോടനത്തില്‍ നൂറിലധികം പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഷിയാ പള്ളിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥനയ്ക്കിടെയാണ് സ്‌ഫോടനം ഉണ്ടായത്.

നിരവധി പേര്‍ക്ക് പരിക്കേറ്റതായും ചിലരുടെ നില ഗുരുതരമാണെന്നും കുന്ദൂസ് പ്രവിശ്യാ ആശുപത്രി അധികൃതര്‍ അറിയിച്ചു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല. സ്‌ഫോടനത്തിന് പിന്നില്‍ ഇസ്ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളാണെന്ന് താലിബാന്‍ ആരോപിച്ചു. കഴിഞ്ഞ ഞായറാഴ്ച കാബൂളിലെ മുസ്ലീം പള്ളിയിലും ബോംബ് സ്‌ഫോടനം നടന്നിരുന്നു. ഈദ് ഗാഹ് പള്ളിയുടെ കവാടത്തിലായിരുന്നു ആക്രമണം. സംഭവത്തില്‍ 12 പേര്‍ കൊല്ലപ്പെടുകയും 32 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Content Highlights: More than 100 killed and wounded in mosque blast in northeastern Afghanistan