ലോകത്തിലെ ഏറ്റവും ചൂടേറിയ 50 നഗരങ്ങളും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്

By: 600002 On: May 22, 2026, 1:07 PM

 

 

ലോകത്തിലെ ഏറ്റവും ചൂടേറിയ 50 നഗരങ്ങളും ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്. രാജ്യത്തിന്റെ വടക്ക്, മധ്യ, കിഴക്കന്‍ ഭാഗങ്ങളില്‍ ഉഷ്ണതരംഗം ശക്തമായതോടെ വെള്ളിയാഴ്ച ഉച്ചയ്ക്ക് മുമ്പുതന്നെ താപനില 40 ഡിഗ്രി സെഷ്യല്‍സിന് മുകളിലെത്തി. 

എയര്‍ ക്വാളിറ്റി ആന്‍ഡ് വെതര്‍ ട്രാക്കര്‍ പ്രകാരംലോകത്തിലെ ഏറ്റവും ചൂടേറിയ 50 നഗരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ നഗരങ്ങളാണ് ഉള്‍പ്പെട്ടത്. 45 ഡിഗ്രി സെല്‍ഷ്യസ് താപനിലയുള്ള ഒഡീഷയിലെ ബലാന്‍ഗീറാണ് ഏറ്റവും ചൂടേറിയ നഗരം. 44 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ ചന്ദ്രപൂരും പ്രയാഗ് രാജുമാണ് തൊട്ടുപിന്നില്‍. ഛത്തീസ്ഗഡ്, ബീഹാര്‍, തെലങ്കാന, ഹരിയാന, മധ്യപ്രദേശ് എന്നിവടങ്ങളിലെ ഒന്നിലധികം നഗരങ്ങളാണ് പട്ടികയില്‍ ഇടംപിടിച്ചത്.