മെസേജ് വായിച്ചാലുടന്‍ ഡിലീറ്റായി പോകും; സ്വകാര്യത സംരക്ഷിക്കാന്‍ കൂടുതല്‍ ഫീച്ചറുമായി വാട്‌സ്ആപ്പ് 

By: 600002 On: May 22, 2026, 12:29 PM




ഉപയോക്താക്കളുടെ സ്വകാര്യത സംരക്ഷിക്കാന്‍ ലക്ഷ്യമിടുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനൊരുങ്ങി വാട്‌സ്ആപ്പ്. ഡിസപ്പിയറിംഗ് മെസേജസില്‍ ഉപയോക്താക്കള്‍ക്ക് കൂടുതല്‍ നിയന്ത്രണം നല്‍കാന്‍ ലക്ഷ്യമിടുന്നതാണ് പുതിയ ഫീച്ചര്‍. മെസേജ് ലഭിക്കുന്നയാള്‍ വായിക്കുന്നതിന് പിന്നാലെ സന്ദേശം സ്വയം അപ്രത്യക്ഷമാകുന്ന തരത്തിലുള്ളതാണിത്. മെസേജിംഗ് പ്ലാറ്റ്‌ഫോമില്‍ സ്ഥിരമായി സൂക്ഷിക്കപ്പെടേണ്ട തരത്തിലുള്ളവ അല്ലാത്ത സന്ദേശങ്ങള്‍ അയയ്ക്കുന്ന ഉപയോക്താക്കളുടെ സ്വകാര്യത വര്‍ധിപ്പിക്കുന്നതാണ് നീക്കം.