'ഹോര്‍മുസ് കടലിടുക്കില്‍ ടോളുകള്‍ ഏര്‍പ്പെടുത്തിയാല്‍ കരാര്‍ അസാധ്യമാകും': അമേരിക്ക

By: 600002 On: May 22, 2026, 12:04 PM

 

ഹോര്‍മുസ് കടലിടുക്കില്‍ ടോളുകള്‍ ഏര്‍പ്പെടുത്തിയാല്‍ അമേരിക്ക-ഇറാന്‍ കരാര്‍ അസാധ്യമാകുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ. ടോള്‍ സംവിധാനവുമായി ഇറാന്‍ മുന്നോട്ട് പോകരുതെന്നും മാര്‍ക്കോ റൂബിയോ. പാക്ക് ഭരണ നേതൃത്വം ടെഹ്‌റാനില്‍ പോകുന്നത് ശുഭ സൂചനയാണ്. 

പാകിസ്താന്റെ ഇടപെടല്‍ ചര്‍ച്ചകള്‍ മുന്നോട്ടു കൊണ്ടുപോകും. നല്ലൊരു കരാര്‍ ഉണ്ടാക്കാനാണ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും ആഗ്രഹിക്കുന്നത്. കരാറിലെത്തിയില്ലെങ്കില്‍ അദ്ദേഹത്തിന് മുന്നില്‍ മറ്റ് വഴികളുണ്ടെന്നും കരാറിലെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നതെന്നും മാര്‍ക്കോ റൂബിയോ വ്യക്തമാക്കി.

ഇറാന്‍  യുഎസ് സമാധാന ചര്‍ച്ചകള്‍ക്ക് വേഗത്തിലാക്കാനുള്ള പാക്ക് നീക്കത്തിന്റെ ഭാഗമായാണ് പാക് സൈനിക മേധാവി ടെഹ്‌റാനിലേക്ക് പോകുന്നത്. സമാധാന കരാര്‍ സംബന്ധിച്ച ധാരണകള്‍ ഇറാന്‍ നേതൃത്വവുമായി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ചര്‍ച്ച ചെയ്യും.