എബോള: വിദേശയാത്രക്കാര്‍ക്ക് കേരളത്തില്‍ 21 ദിവസം നിരീക്ഷണം; പരിഭ്രാന്തരാകേണ്ട സാഹചര്യമില്ല 

By: 600002 On: May 22, 2026, 11:53 AM

 

വിവിധ രാജ്യങ്ങളിലെ എബോള സാഹര്യം കണക്കിലെടുത്ത്, ലോകാരോഗ്യ സംഘടനയും കേന്ദ്രസര്‍ക്കാരും നിര്‍ദേശിക്കുന്ന രാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്ക് 21 ദിവസം വരെ സംസ്ഥാനത്തും ആരോഗ്യവകുപ്പിന്റെ നിരീക്ഷണം. 

ഇന്ത്യയില്‍ നിലവില്‍ എബോള രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്നും പരിഭ്രാന്തരാകേണ്ട സാഹചര്യം നിലവിലില്ലെന്നും മന്ത്രി കെ മുരളീധരന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ദ്രുതകര്‍മ സമിതിയോഗം വിലയിരുത്തി.