പി പി ചെറിയാന്‍
ന്യൂയോര്‍ക്: അമേരിക്കയില്‍ വിദേശത്ത് ജനിച്ച് പിന്നീട് പൗരത്വം നേടിയവര്‍ക്ക് കോണ്‍ഗ്രസ് അംഗങ്ങളോ ജഡ്ജിമാരോ ആകുന്നത് വിലക്കണമെന്ന റിപ്പബ്ലിക്കന്‍ പാര്‍ട്ടി പ്രതിനിധി നാന്‍സി മേസിന്റെ ഭരണഘടനാ ഭേദഗതി നിര്‍ദ്ദേശത്തിനെതിരെ വ്യാപക പ്രതിഷേധം.
ഇന്ത്യന്‍ വംശജരായ രാജാ കൃഷ്ണമൂര്‍ത്തി, പ്രമീള ജയപാല്‍, ശ്രീ താനെദാര്‍ എന്നീ ഡെമോക്രാറ്റിക് ജനപ്രതിനിധികള്‍ ഈ നീക്കത്തെ ശക്തമായി അപലപിച്ചു. അമേരിക്കന്‍ ചരിത്രത്തെയും കുടിയേറ്റ പാരമ്പര്യത്തെയും വഞ്ചിക്കുന്നതും, വംശീയ അധിക്ഷേപ നിറഞ്ഞതുമാണ് ഈ നിര്‍ദ്ദേശമെന്ന് അവര്‍ കുറ്റപ്പെടുത്തി.
വിലക്കയറ്റവും ഭവന പ്രതിസന്ധിയും പരിഹരിക്കുന്നതിന് പകരം ജനങ്ങളെ വിഭജിക്കാനാണ് ഇത്തരം രാഷ്ട്രീയ നാടകങ്ങളിലൂടെ ശ്രമിക്കുന്നതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.