മെമ്മോറിയല്‍ ഡേ വാരാന്ത്യം: ജലാശയങ്ങളില്‍ ജാഗ്രത പാലിക്കാന്‍ സൗത്ത് ഫ്‌ളോറിഡ സുരക്ഷാ ഉദ്യോഗസ്ഥരുടെ മുന്നറിയിപ്പ്

By: 600002 On: May 22, 2026, 9:04 AM



 

പി പി ചെറിയാന്‍

സൗത്ത് ഫ്‌ലോറിഡ: അമേരിക്കയിലെ മെമ്മോറിയല്‍ ഡേ നീണ്ട വാരാന്ത്യത്തോടനുബന്ധിച്ച് ബീച്ചുകളിലും മറ്റ് ജലാശയങ്ങളിലും ജനത്തിരക്ക് വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സൗത്ത് ഫ്‌ലോറിഡയിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കി. പാം ബീച്ച് കൗണ്ടിയിലുടനീളം സുരക്ഷാ ക്രമീകരണങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.

അവധി ആഘോഷങ്ങളുടെ ഭാഗമായി കുടുംബങ്ങള്‍ പുറത്തേക്കിറങ്ങുമ്പോള്‍ പൂളുകള്‍, തടാകങ്ങള്‍, കടല്‍തീരങ്ങള്‍ എന്നിവയ്ക്ക് സമീപം കുട്ടികളുടെ കാര്യത്തിലടക്കം അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് 'ഡ്രൗണിംഗ് പ്രിവന്‍ഷന്‍ കോയലിഷന്‍', 'പാം ബീച്ച് കൗണ്ടി ഓഷ്യന്‍ റെസ്‌ക്യൂ' എന്നീ സംഘടനകളുടെ പ്രതിനിധികള്‍ ഓര്‍മ്മിപ്പിച്ചു.

വാരാന്ത്യത്തിലെ അവധിദിനങ്ങളില്‍ മുങ്ങിമരണങ്ങള്‍ ഉള്‍പ്പെടെയുള്ള അപകടങ്ങള്‍ പൂര്‍ണ്ണമായും ഒഴിവാക്കുകയാണ് ഈ സുരക്ഷാ മുന്‍കരുതലുകളിലൂടെ ലക്ഷ്യമിടുന്നത്.