ജോയ് തുമ്പമണ്‍
ഹൂസ്റ്റണ്‍: ഹൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പിന്റെ (HPF) ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 'HPF കണ്‍വന്‍ഷന്‍'' മേയ് 29, 30 തീയതികളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ വൈകിട്ട് 6:30 മുതല്‍ 9:00 വരെ റോശാരോണിലുള്ള ട്രൂ ലൈറ്റ് ക്രിസ്ത്യന്‍ അസംബ്ലി ചര്‍ച്ചില്‍ (Rosharon, TX 77583) നടക്കും.
ഇന്ത്യയില്‍ നിന്നുള്ള പ്രശസ്ത സുവിശേഷ പ്രഭാഷകന്‍ പാസ്റ്റര്‍ അനില്‍ കൊടിത്തോട്ടം മുഖ്യസന്ദേശം നല്‍കും. ഹൂസ്റ്റണ്‍ പെന്തക്കോസ്തല്‍ ഫെലോഷിപ്പ് ക്വയര്‍ ഗാനശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.
കണ്‍വന്‍ഷന്റെ ഔപചാരിക ഉദ്ഘാടനം മേയ് 29 വെള്ളിയാഴ്ച ഒജഎ പ്രസിഡന്റ് പാസ്റ്റര്‍ ബൈജു തോമസ് നിര്‍വഹിക്കും. വിവിധ സഭാ നേതാക്കളും ശുശ്രൂഷകരും വിശ്വാസികളും സമ്മേളനത്തില്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.
ഹൂസ്റ്റണ്‍ പ്രദേശത്തെയും സമീപ പ്രദേശങ്ങളിലെയും എല്ലാ ദൈവമക്കളെയും ഈ പ്രത്യേക കണ്‍വന്‍ഷനിലേക്ക് സംഘാടകര്‍ ക്ഷണിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: പാസ്റ്റര്‍ ബൈജു തോമസ് പ്രസിഡന്റ് (561) 8092890
അജി ഇടിക്കുള സെക്രട്ടറി (832) 2573752
ജോയ് തുമ്പമണ്‍ മീഡിയ കോര്‍ഡിനേറ്റര്‍ (832) 9713761