കേരള മന്ത്രിസഭയില്‍ ഇനി എഐയ്ക്ക് വേണ്ടിയും പ്രത്യേക വകുപ്പ്. രാജ്യത്ത് ആദ്യമായാണ് ഒരു സംസ്ഥാനത്ത് ക്യാബിനറ്റ് തലത്തില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുന്നത്.
സംസ്ഥാനത്തിന്റെ ഭരണഘടനയില്‍ തന്നെ ശ്രദ്ധേയമായ മാറ്റമാണ് ഈ നീക്കം അടയാളപ്പെടുത്തുന്നത്. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, മറ്റ് അനുബന്ധ മേഖലകള്‍ എന്നിവയ്‌ക്കൊപ്പം വ്യവസായ വാണിജ്യ വകുപ്പിന് കീഴിലാണ് എഐ വകുപ്പ് വരുന്നത്. മെയ് 20 ന് പുറത്തിറങ്ങിയ സംസ്ഥാന ഗസ്റ്റ് ഉത്തരവ് പ്രകാരം പി കെ കുഞ്ഞാലിക്കുട്ടിയാണ് വകുപ്പ് കൈകാര്യം ചെയ്യുന്നത്.