വിസ്മയിച്ച് മോഹന്‍ലാലിന്റെ ദൃശ്യം 3; ഗംഭീര പ്രതികരണം 

By: 600002 On: May 21, 2026, 1:04 PM

 

 

ആരാധകര്‍ ആവേശത്തോടെ കാത്തിരുന്ന മോഹന്‍ലാല്‍-ജീത്തു ജോസഫ് ചിത്രം ദൃശ്യ-3ക്ക് ആവേശകരമായ വരവേല്‍പ്. എട്ട് മണിക്ക് തുടങ്ങിയ ആദ്യ പ്രദര്‍ശനം അവസാനിക്കുമ്പോള്‍ ഗംഭീര പ്രതികരണമാണ് പ്രേക്ഷകരുടെ ഭാഗത്ത് നിന്നുണ്ടാകുന്നത്. 

ദൃശ്യം സീരീസില്‍ നീതിപുലര്‍ത്തുന്ന കഥയാണ് മൂന്നാം ഭാഗത്തിന്റേതെന്ന് സിനിമ കണ്ടിറങ്ങുന്നവര്‍ അഭിപ്രായപ്പെടുന്നത്. അണിയറക്കാര്‍ പറഞ്ഞതുപോലെ തന്നെ ജോര്‍ജുകുട്ടിയുടെ കഥാപാത്രത്തിനും അയാളുടെ ഇമോഷനുമാണ് മൂന്നാം ഭാഗം പ്രാധാന്യം കൊടുക്കുന്നത്.