കാനഡയിലെ പ്രവിശ്യകളിൽ ജീവിത സംതൃപ്തിയുടെയും ഗുണനിലവാരത്തിൻ്റെയും കാര്യത്തിൽ ആൽബെർട്ട ഏറ്റവും പിന്നിലാണെന്ന് സ്റ്റാറ്റിസ്റ്റിക്സ് കാനഡയുടെ ഏറ്റവും പുതിയ റിപ്പോർട്ട് . രാജ്യത്തെ വിവിധ പ്രവിശ്യകളിലെ ജനങ്ങളുടെ ജീവിതസാഹചര്യങ്ങൾ വിലയിരുത്തി തയ്യാറാക്കിയ സർവേയിലാണ് ആൽബർട്ട അവസാന സ്ഥാനത്ത് എത്തിയത്.
ഉയർന്ന ജീവിതച്ചെലവ്, ഭവന പ്രതിസന്ധി, വർദ്ധിച്ചുവരുന്ന തൊഴിലില്ലായ്മ നിരക്ക് എന്നിവയാണ് പ്രവിശ്യയിലെ ജനങ്ങളുടെ സംതൃപ്തി കുറയാൻ പ്രധാന കാരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. സാമ്പത്തികമായി കടുത്ത വെല്ലുവിളികൾ നേരിടുന്നതിനാൽ ഭാവി ജീവിതത്തെക്കുറിച്ച് വലിയൊരു വിഭാഗം ജനങ്ങൾ ആശങ്കാകുലരാണെന്നും സർവേ റിപ്പോർട്ട് വ്യക്തമാക്കുന്നു. സാമ്പത്തിക പ്രതിസന്ധിയും ഭവനക്ഷാമവും ജനജീവിതത്തെ ബാധിക്കുന്നതായാണ് വിലയിരുത്തൽ
പ്രവിശ്യയിലെ സാമ്പത്തിക വളർച്ചയും തൊഴിലവസരങ്ങളും മുൻവർഷങ്ങളെ അപേക്ഷിച്ച് മന്ദഗതിയിലായതാണ് ജനങ്ങളുടെ ജീവിതനിലവാരത്തെ ദോഷകരമായി ബാധിച്ചത്. വ
ർദ്ധിച്ചുവരുന്ന വാടകനിരക്കുകളും വീടുകൾ സ്വന്തമാക്കുന്നതിലെ ബുദ്ധിമുട്ടുകളും സാധാരണക്കാരുടെ ബഡ്ജറ്റുകളെ താളംതെറ്റിക്കുന്നതായി സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. കാനഡയിലെ മറ്റ് പ്രവിശ്യകളെ അപേക്ഷിച്ച് ആൽബർട്ടയിൽ മാനസിക സമ്മർദ്ദവും ജീവിത സാഹചര്യങ്ങളോടുള്ള അതൃപ്തിയും ഉയർന്ന തോതിലാണെന്ന് ഈ സർവേ അടിവരയിടുന്നു. പ്രവിശ്യയിലെ നിലവിലെ സാമൂഹിക-സാമ്പത്തിക സാഹചര്യങ്ങൾ മെച്ചപ്പെടുത്താൻ ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് അടിയന്തിര ഇടപെടലുകൾ ആവശ്യമാണെന്നാണ് പൊതുവികാരം.