ഇറാനെ അമേരിക്ക ഏറ്റെടുത്തുവെന്ന് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ അവകാശവാദം. കരാറിലെത്താന്‍ ഇറാന് ഒരു അവസരം കൂടി ഉണ്ടെന്നും ട്രംപ്. അതിനിടെ അമേരിക്ക പുതിയ യുദ്ധത്തിന് ശ്രമിക്കുന്നതായി ആരോപിച്ച് ഇറാന്‍ പാര്‍ലമെന്റ് സ്പീക്കര്‍ മുഹമദ് ബാഗര്‍ ഗാലിബാഫ് രംഗത്തെത്തി. വെടിനിര്‍ത്തലിനിടെ ഇറാന്‍ സേന തയാറെടുപ്പുകള്‍ നടത്തിയെന്നും വീണ്ടും ആക്രമിച്ചാല്‍ അമേരിക്ക ദുഖിക്കേണ്ടി വരുമെന്നും ഗാലിബാഫ് വ്യക്തമാക്കി.

അതേസമയം വീണ്ടും യുദ്ധ ഭീഷണി ഉയര്‍ന്നതോടെ മധ്യസ്ഥ ചര്‍ച്ചകള്‍ക്ക് പാകിസ്താന്‍ വീണ്ടും ശ്രമം ആരംഭിച്ചു. ഇറാന്‍ അമേരിക്ക സംഘര്‍ഷം അവസാനിപ്പിക്കാന്‍ അവസാന വട്ട ശ്രമവുമായി പാക് ആഭ്യന്തര മന്ത്രി മൊഹ്‌സിന്‍ നഖ്വി ഇറാനിലേക്ക്. രണ്ടാം ഘട്ട സമാധാന ചര്‍ച്ചകളിലേക്ക് ഇറാനെയും അമേരിക്കയെയും എത്തിക്കാന്‍ നീക്കം.
ഇറാന് എതിരായ ആക്രമണത്തിന് പൂര്‍ണ സജ്ജമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചിരുന്നു. സമാധാന കരാറിനായി ഇറാന്‍ ഭരണകൂടം യാചിക്കുകയാണെന്ന് ട്രംപ് പരിഹാസിച്ചിരുന്നു.