അഡ്വാന്‍സ്ഡ് AI മോഡലുകള്‍ക്ക് നിയന്ത്രണമേര്‍പ്പെടുത്താന്‍ ട്രംപ് സര്‍ക്കാര്‍

By: 600002 On: May 21, 2026, 7:50 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: നിര്‍മ്മിത ബുദ്ധി (AI) മേഖലയിലെ അതിവേഗ വളര്‍ച്ചയും സുരക്ഷാ ഭീഷണികളും കണക്കിലെടുത്ത്, അത്യാധുനിക AI മോഡലുകള്‍ക്ക് മേല്‍ നിരീക്ഷണം ശക്തമാക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് പുതിയ നിര്‍ദ്ദേശം പുറപ്പെടുവിക്കുന്നു. സൈബര്‍ സുരക്ഷ ഉറപ്പാക്കുന്നതിനും ദുരുപയോഗം തടയുന്നതിനുമായാണ് ഈ നീക്കം.

പ്രമുഖ ടെക് കമ്പനികള്‍ തങ്ങളുടെ ഏറ്റവും പുതിയതും ശക്തവുമായ അക മോഡലുകള്‍ പൊതുജനങ്ങള്‍ക്ക് ലഭ്യമാക്കുന്നതിന് 90 ദിവസങ്ങള്‍ക്ക് മുമ്പ് കേന്ദ്ര ഏജന്‍സികളുടെ പരിശോധനയ്ക്കായി സമര്‍പ്പിക്കണമെന്ന് പുതിയ ഉത്തരവിന്റെ കരടില്‍ വ്യക്തമാക്കുന്നു.

പെന്റഗണ്‍, എന്‍.എസ്.എ (NSA), ട്രഷറി വകുപ്പ് തുടങ്ങിയ സുപ്രധാന സുരക്ഷാ-സിവിലിയന്‍ ഏജന്‍സികള്‍ ചേര്‍ന്നായിരിക്കും ഈ AI മോഡലുകളുടെ സുരക്ഷാ പരിശോധന നടത്തുക. സാങ്കേതികവിദ്യയുടെ വളര്‍ച്ചയെ തടസ്സപ്പെടുത്താതെ തന്നെ, പ്രതിരോധം, ബാങ്കിംഗ്, ആരോഗ്യം തുടങ്ങിയ നിര്‍ണായക മേഖലകളില്‍ AI വരുത്തിവെക്കാവുന്ന സുരക്ഷാ വീഴ്ചകള്‍ മുന്‍കൂട്ടി കണ്ടെത്തുകയാണ് ലക്ഷ്യം. ഈ ഉത്തരവ് ഉടന്‍ തന്നെ ഔദ്യോഗികമായി പുറത്തിറങ്ങുമെന്നാണ് റിപ്പോര്‍ട്ടുകള്‍.