കാലിഫോര്‍ണിയയില്‍ മൗണ്ടന്‍ ലയണുകള്‍ ജനങ്ങള്‍ക്ക് ഭീഷണി: ജാഗ്രതാ നിര്‍ദ്ദേശം

By: 600002 On: May 21, 2026, 7:27 AM



 

പി പി ചെറിയാന്‍

കാലിഫോര്‍ണിയ: വടക്കന്‍ കാലിഫോര്‍ണിയയിലെ ലാസ്സന്‍ കൗണ്ടിയില്‍  മൗണ്ടന്‍ ലയണുകളുടെ (ഒരു തരം കാട്ടുപൂച്ചകള്‍/സിംഹങ്ങള്‍) സാന്നിധ്യം വര്‍ദ്ധിച്ചതിനെ തുടര്‍ന്ന് അധികൃതര്‍ പൊതുജന ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. ഇവ ജനങ്ങളുടെ സുരക്ഷയ്ക്ക് കടുത്ത ഭീഷണിയാണെന്ന് ഷെരീഫ് ഓഫീസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.  

ജനവാസ മേഖലകളിലും വീടുകളുടെ പരിസരങ്ങളിലും ഈ വന്യമൃഗങ്ങള്‍ ഭയമില്ലാതെ നിരന്തരം ചുറ്റിത്തിരിയുകയാണ്. കൂട്ടമായി എത്തുന്ന ഇവയെ ഓടിക്കാന്‍ വലിയ ശബ്ദങ്ങളോ വേലികളോ ഫലപ്രദമാകുന്നില്ലെന്ന് പ്രദേശവാസികള്‍ പറയുന്നു.  

ഭീഷണി വര്‍ദ്ധിച്ച സാഹചര്യത്തില്‍ വന്യജീവി വകുപ്പും പ്രാദേശിക പോലീസും സംയുക്തമായി പ്രതിരോധ നടപടികള്‍ ആരംഭിച്ചു. മൃഗങ്ങളെ കണ്ടാലുടന്‍ വിവരമറിയിക്കാന്‍ ജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.