ജീവനക്കാരെ വെട്ടിക്കുറച്ച് മെറ്റ; ലോകവ്യാപകമായി 8,000 തൊഴിലുകള്‍ക്ക് തിരിച്ചടി

By: 600002 On: May 21, 2026, 7:06 AM

 

 

 പ്രസാദ് തീയാടിക്കല്‍

കാലിഫോര്‍ണിയ: മെയ് 20 മെറ്റ കമ്പനിയില്‍ ലോകവ്യാപകമായി ഏകദേശം 8,000 ജീവനക്കാരെ പിരിച്ചുവിടുന്ന നടപടികള്‍ ആരംഭിച്ചതായി റിപ്പോര്‍ട്ടുകള്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) മേഖലയിലേക്ക് കൂടുതല്‍ നിക്ഷേപം കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി പുനഃസംഘടന നടത്തുന്നതെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്‌സ്ആപ്പ് തുടങ്ങിയ പ്ലാറ്റ്‌ഫോമുകളുടെ മാതൃകമ്പനിയായ മെറ്റയില്‍ നിരവധി വിഭാഗങ്ങളിലായി ജോലി വെട്ടിക്കുറയ്ക്കലാണ് നടക്കുന്നത്. ഏകദേശം 10 ശതമാനം തൊഴിലാളികളെയാണ് ഈ ഘട്ടത്തില്‍ ബാധിക്കുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. കൂടാതെ 6,000 ഒഴിവുകള്‍ നിറയ്ക്കാനുള്ള നിയമന നടപടികളും കമ്പനി നിര്‍ത്തിവെച്ചതായാണ് വിവരം.

കമ്പനിയുടെ അക പദ്ധതികള്‍ ശക്തിപ്പെടുത്താനും ചെലവ് കുറയ്ക്കാനുമുള്ള നീക്കത്തിന്റെ ഭാഗമായാണ് നടപടി. ചില ജീവനക്കാരെ അക ബന്ധപ്പെട്ട പുതിയ വിഭാഗങ്ങളിലേക്ക് മാറ്റുകയും ചെയ്യുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.