ആഗോള പിരിച്ചുവിടലിന് തുടക്കം കുറിച്ച് മെറ്റ

By: 600002 On: May 20, 2026, 2:34 PM

 


ലോകമെമ്പാടുമുള്ള 8000 ത്തോളം ജീവനക്കാരെ ബാധിക്കുന്ന കൂട്ടപ്പിരിച്ചുവിടല്‍ നടപടിക്ക് തുടക്കംകുറിച്ചിരിക്കുകയാണ് മെറ്റ. ആയിരക്കണക്കിന് ജീവനക്കാര്‍ക്ക് ബുധനാഴ്ച പുലര്‍ച്ചെ പിരിച്ചുവിടല്‍ സംബന്ധിച്ച ഇമെയിലുകള്‍ ലഭിച്ചു തുടങ്ങിയതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 

സിംഗപ്പൂരിലെ ജീവനക്കാര്‍ക്ക് പ്രാദേശിക സമയം ബുധനാഴ്ച പുലര്‍ച്ചെ 4 മണിക്ക് തന്നെ പിരിച്ചുവിടല്‍ സംബന്ധിച്ച ഇമെയിലുകള്‍ ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.