രണ്‍വീര്‍ സിംഗ് നായകനായ ധുരന്ധര്‍ 2 എന്ന ചിത്രം ഇന്ത്യന്‍ സൈനിക രഹസ്യങ്ങള്‍ പരസ്യമാക്കിയെന്ന ആരോപണത്തില്‍ ഡെല്‍ഹി ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിനോട് വിശദീകരണം തേടി. ആദിത്യ ധര്‍ സംവിധാനം ചെയ്ത ഈ ചിത്രം ബോക്‌സ് ഓഫീസില്‍ വലിയ വിജയം കൈവരിച്ചിരുന്നെങ്കിലും രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന പരാതിയാണ് ഇപ്പോള്‍ കോടതിയുടെ പരിഗണനയിലുള്ളത്.
സൈനിക നീക്കങ്ങളുടെ വിശദാംശങ്ങള്‍ സിനിമ വെളിപ്പെടുത്തിയോ എന്ന് പരിശോധിക്കാനാണ് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്.