റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുതിന്‍ സെപ്റ്റംബറില്‍ ഇന്ത്യ സന്ദര്‍ശിക്കുമെന്ന് ഔദ്യോഗിക സ്ഥിരീകരണം. സെപ്റ്റംബര്‍ 12,13 തീയതികളില്‍ ഡെല്‍ഹിയില്‍ വെച്ച് നടക്കാനിരിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് അദ്ദേഹം എത്തുന്നത്. ഒരു വര്‍ഷത്തിനിടയില്‍ ഇത് രണ്ടാം തവണയാണ് പുതിന്‍ ഇന്ത്യ സന്ദര്‍ശിക്കാനെത്തുന്നത്.