സീനിയര്‍ വൈദികന്‍ ഫാ. വി.എ. ചെറിയാന്‍ അന്തരിച്ചു

By: 600002 On: May 20, 2026, 11:11 AM



പത്തനാപുരം: മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ കൊട്ടാരക്കര-പുനലൂര്‍ ഭദ്രാസനത്തിലെ സീനിയര്‍ വൈദികനും പിടവൂര്‍ വേങ്ങല്‍ മണപ്പുറത്തു താമസക്കാരനുമായ റവ ഫാ. വി.എ. ചെറിയാന്‍(88)അന്തരിച്ചു. പിടവൂര്‍ ശാലേം സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയാണ് അദ്ദേഹത്തിന്റെ മാതൃഇടവക.

സംസ്‌കാര ശുശ്രൂഷകള്‍ 2026 മെയ് 18 തിങ്കളാഴ്ച ഇടവക പള്ളിയില്‍ നടന്നു.

ഭാര്യ :പരേതയായ സാറാമ്മ ചെറിയാന്‍
മക്കള്‍: മിനി ചെറിയാന്‍, ബ്ലെസി മാത്യു, ജിമോന്‍ (സൗദി).

മരുമക്കള്‍: ചാക്കോ മാത്യു (ദുബായ്), തേവലപ്പുറത്ത് മാലിക്, മനു മോള്‍ വര്‍ഗീസ് (നെല്ലിക്കുന്നേല്‍).