ഫോര്‍ബ്‌സിന്റെ ധനികരുടെ പട്ടികയില്‍ ആറ് സ്ത്രീകള്‍

By: 600007 On: Oct 7, 2021, 5:59 PM

ഫോര്‍ബ്‌സ് പുറത്തുവിട്ട ഇന്ത്യയിലെ ധനികരുടെ പട്ടികയില്‍ ഇടംപിടിച്ച് ആറ് സ്ത്രീകള്‍. ഒപി ജിന്‍ഡല്‍ ഗ്രൂപ്പ് ഉടമയായ സാവിത്രി ജിന്‍ഡലാണ് ലിസ്റ്റില്‍ ഇടംനേടിയ ഏറ്റവും സമ്പന്നയായ വനിത. നൂറ് പേരുടെ പട്ടികയില്‍ 7-ാം സ്ഥാനത്താണ് 76 കാരിയായ സാവിത്രി ജിന്‍ഡല്‍. 13.46 ലക്ഷം കോടി രൂപയാണ് സാവിത്രിയുടെ ആസ്തി. കഴിഞ്ഞ വര്‍ഷം 9.72 ലക്ഷം കോടി രൂപയായിരുന്നുവെങ്കില്‍ ഒറ്റ വര്‍ഷം കൊണ്ടാണ് ആസ്തി 13.46 ലക്ഷം കോടിയിലെത്തിച്ചത്. 

വനിതകളില്‍ രണ്ടാം സ്ഥാനം വിനോദ് റായ് ഗുപ്തയ്ക്കാണ്. ഹാവല്‍സ് ഇന്ത്യ ഉടമയായ വിനോദ് റായ് 24-ാം സ്ഥാനത്താണ്. 7.9 ബില്യണാണ് 76 കാരിയായ വിനോദ് റായ് ഗുപ്തയുടെ ആസ്ഥി. 43 കാരിയായ ലീന തിവാരിക്കാണ് മൂന്നാം സ്ഥാനം. 44 ബില്യണ്‍ (3.29 ലക്ഷം കോടി രൂപ) ആസ്തിയുമായി 43-ാം സ്ഥാനത്താണ് യുഎസ്‌വി ഫാര്‍മസ്യൂട്ടിക്കല്‍സ് ഉടമയായ ഇവര്‍.

നാലാം സ്ഥാനത്ത് ബൈജൂസ് കോഫൗണ്ടര്‍ ദിവ്യ ഗോകുല്‍നാഥാണ്. 35 കാരിയായ ദിവ്യയുടെ ആസ്തി 3.02 ലക്ഷം കോടി രൂപയാണ്. ബിയോകോണിന്റെ കിരണ്‍ മജുംദാറാണ് അഞ്ചാം സ്ഥാനത്ത്. 68 കാരിയായി ഇവര്‍ 53-ാം സ്ഥാനത്താണ്. 3.43 ലക്ഷം കോടി രൂപയാണ് ആസ്തി. ട്രാക്ടേഴ്‌സ് ആന്റ് ഫാം എക്വിപെന്റ് ലിമിറ്റഡ് ഉടമ മല്ലിക ശ്രീനിവാസനാണ് ആറാം സ്ഥാനത്ത്. 2.89 ബില്യണ്‍ (2.16 ലക്ഷം കോടി രൂപ) ആണ് ആസ്തി. മല്ലിക പട്ടികയില്‍ 73-ാം സ്ഥാനത്താണ്. 

Content highlight: Richest indian women