പി പി ചെറിയാന്‍
സാന്‍ ഡിയാഗോ (കാലിഫോര്‍ണിയ): അമേരിക്കയിലെ സാന്‍ ഡിയാഗോയിലുള്ള ഏറ്റവും വലിയ ഇസ്ലാമിക് ആരാധനാലയത്തിന് നേരെയുണ്ടായ ഭീകരമായ ഈ ആക്രമണത്തെ ഇന്ത്യന്‍ വംശജരായ യു.എസ് കോണ്‍ഗ്രസ് അംഗങ്ങള്‍ ശക്തമായി അപലപിച്ചു.
രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന ഇസ്ലാമോഫോബിയയ്ക്കും (ഇസ്ലാം വിരുദ്ധത) മതപരമായ അക്രമങ്ങള്‍ക്കുമെതിരെ അടിയന്തര നടപടി സ്വീകരിക്കണമെന്ന് പ്രമീള ജയപാല്‍, റോ ഖന്ന, രാജാ കൃഷ്ണമൂര്‍ത്തി, അമി ബേര എന്നീ ജനപ്രതിനിധികള്‍ സംയുക്തമായി ആവശ്യപ്പെട്ടു. ജാതി-മത ഭേദമന്യേ ഭയമില്ലാതെ ആരാധന നടത്താനുള്ള സ്വാതന്ത്ര്യം ഓരോ മനുഷ്യന്റെയും അവകാശമാണെന്നും, ഇത്തരം വിദ്വേഷ പ്രചാരണങ്ങളെ രാജ്യം ഒറ്റക്കെട്ടായി നേരിടണമെന്നും അവര്‍ വ്യക്തമാക്കി.