വേളംകോട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് പള്ളിയില്‍ മൂറോന്‍ അഭിഷേക കൂദാശ മെയ് 21 മുതല്‍

By: 600002 On: May 20, 2026, 8:39 AM



 

പി. പി. ചെറിയാന്‍

വേളംകോട്: മലബാറിലെ കുടിയേറ്റ വിശ്വാസി സമൂഹത്തിന്റെ ആത്മീയ കേന്ദ്രമായ വേളംകോട് സെന്റ് മേരീസ് ഓര്‍ത്തഡോക്‌സ് ദേവാലയത്തിന്റെ പുതിയ മന്ദിരത്തിന്റെ വിശുദ്ധ മൂറോന്‍ അഭിഷേക കൂദാശ മെയ് 21, 22, 23 (വ്യാഴം, വെള്ളി, ശനി) തീയതികളില്‍ നടക്കും.

മലങ്കര സഭയുടെ പരമാധ്യക്ഷന്‍ പരിശുദ്ധ മോറാന്‍ മാര്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവായുടെ മുഖ്യകാര്‍മ്മികത്വത്തിലാണ് ചടങ്ങുകള്‍ നടക്കുന്നത്. മലബാര്‍ ഭദ്രാസന മെത്രാപ്പോലീത്ത അഭി വന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ പക്കോമിയോസ് തിരുമേനി, മദ്രാസ് ഭദ്രാസന മെത്രാപ്പോലീത്ത അഭി വന്ദ്യ ഗീവര്‍ഗ്ഗീസ് മാര്‍ പീലക്‌സിനോസ് തിരുമേനി എന്നിവര്‍ സഹകാര്‍മ്മികരായിരിക്കും.

1960-കളില്‍ സ്ഥാപിതമായ പഴയ ചാപ്പലിന്റെ ജീര്‍ണ്ണാവസ്ഥയെത്തുടര്‍ന്ന് 2022 ഡിസംബറിലാണ് പുതിയ ദേവാലയത്തിന്റെ നിര്‍മ്മാണ ജോലികള്‍ ആരംഭിച്ചത്. മൂന്ന് ദിവസങ്ങളിലായി നടക്കുന്ന ചടങ്ങുകളില്‍ പുതിയ ദേവാലയത്തിന്റെ കൂദാശയ്ക്ക് പുറമെ, തിരുശേഷിപ്പ് പുനഃസ്ഥാപനം, പുതിയ പാഴ്‌സനേജ്, കല്‍ക്കുരിശ്, കൊടിമരം എന്നിവയുടെ കൂദാശകളും നിര്‍വ്വഹിക്കപ്പെടും. വിശുദ്ധ ചടങ്ങുകളില്‍ എല്ലാ വിശ്വാസികളും പങ്കുചേരണമെന്ന് വികാരി ഫാ. ഷിബു വില്‍സണ്‍, സെക്രട്ടറി ബിജു കുര്യാക്കോസ്, ട്രസ്റ്റിമാരായ സി. ജെ. പൗലോസ്, ബിനു കുര്യാക്കോസ് എന്നിവര്‍ അറിയിച്ചു.