കാല്‍ഗറിയിലെ പ്രമുഖ റിയല്‍റ്റര്‍ ജിജോ ജോര്‍ജ്ജ് വര്‍ഗീസ് നിര്യാതനായി

By: 600002 On: May 19, 2026, 2:31 PM

 

 

പ്രസാദ് തീയാടിക്കല്‍


കാനഡ: പ്രമുഖ റിയല്‍റ്ററും തൊടുപുഴ പൂവത്തുങ്കല്‍ കുടുംബാംഗവുമായ ജിജോ ജോര്‍ജ്ജ് വര്‍ഗീസ് (45) മെയ് 15 ന് കാല്‍ഗറിയില്‍ നിര്യാതനായി. തൊഴില്‍രംഗത്തും സാമൂഹിക പ്രവര്‍ത്തനങ്ങളിലുമെല്ലാം സജീവ സാന്നിധ്യമായിരുന്ന ജിജോ ജോര്‍ജ്ജ് വര്‍ഗീസ്, സൗഹൃദപരമായ ഇടപെടലുകളും സമൂഹബന്ധങ്ങളും കൊണ്ട് ശ്രദ്ധേയനായിരുന്നു. 

അദ്ദേഹത്തിന്റെ അപ്രതീക്ഷിത വിയോഗം കാനഡയിലെ മലയാളി സമൂഹത്തെയും, ബന്ധുക്കളെയും, സുഹൃത്തുക്കളെയും ദുഃഖത്തിലാഴ്ത്തി.

ഭാര്യ- സിമി റോയ് ചെമ്പരത്തി. മക്കള്‍  ജോ ജോര്‍ജ്ജ്, ജൊയാന്‍ ജോര്‍ജ്ജ്.

പൊതുദര്‍ശനവും ശവസംസ്‌കാര ശുശ്രൂഷകളും സംബന്ധിച്ച വിവരങ്ങള്‍ പിന്നാലെ.