പ്രസാദ് തീയാടിക്കല്‍
ചൈന: മെയ് 17 ദി ഗാര്‍ഡിയന്‍ റിപ്പോര്‍ട്ട് പ്രകാരം ലോകമെമ്പാടും ഫോസില്‍ ഇന്ധനങ്ങളില്‍ നിന്ന് ഹരിതോര്‍ജത്തിലേക്കുള്ള മാറ്റം വേഗത്തിലാകുന്നതിനിടെ ആഗോള ശക്തിസമവാക്യങ്ങളിലും വലിയ മാറ്റങ്ങള്‍ ഉണ്ടാകാമെന്ന മുന്നറിയിപ്പുമായി വിദഗ്ധര്‍. സൗരോര്‍ജം, കാറ്റോര്‍ജം, ബാറ്ററി നിര്‍മ്മാണം ഉള്‍പ്പെടെയുള്ള ശുദ്ധോര്‍ജ മേഖലകളില്‍ ചൈന വന്‍ മുന്നേറ്റം കൈവരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹരിതോര്‍ജ സാങ്കേതികവിദ്യകളില്‍ ചൈനയുടെ വര്‍ധിച്ച നിക്ഷേപവും ഉല്‍പാദന ശേഷിയും ഭാവിയിലെ സാമ്പത്തിക-രാഷ്ട്രീയ സ്വാധീനത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍. അതേസമയം, എണ്ണ-വാതക അധിഷ്ഠിത സമ്പദ്വ്യവസ്ഥകളുള്ള രാജ്യങ്ങള്‍ പുതിയ ഊര്‍ജ മാറ്റങ്ങള്‍ക്ക് അനുസരിച്ച് നയപരമായ പരിഷ്‌കരണങ്ങള്‍ നടത്തേണ്ട സാഹചര്യം ശക്തമാകുന്നതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.