പ്രമുഖ സുവിശേഷപ്രഘോഷകന്‍ ജെയിംസ് റോബിസണ്‍ അന്തരിച്ചു

By: 600002 On: May 19, 2026, 2:21 PM

 

 


പ്രസാദ് തീയാടിക്കല്‍


ഫോര്‍ട്ട് വര്‍ത്ത്, ടെക്‌സാസ്: അമേരിക്കന്‍ സുവിശേഷപ്രഘോഷകനും ലൈഫ് ഔട്ട് റീച്ച് ഇന്റര്‍നാഷണല്‍ സ്ഥാപകനുമായ ജെയിംസ് റോബിസണ്‍ (82)മെയ് 16 ന് രാത്രി അന്തരിച്ചു. അദ്ദേഹത്തിന്റെ നിര്യാണ വാര്‍ത്ത കുടുംബാംഗങ്ങളും ബന്ധപ്പെട്ടവരും സ്ഥിരീകരിച്ചു.

''ലൈഫ് ടുഡേ'' ടെലിവിഷന്‍ ശുശ്രൂഷയിലൂടെ ലോകമെമ്പാടുമുള്ള കോടിക്കണക്കിന് വിശ്വാസികളിലേക്ക് സുവിശേഷ സന്ദേശം എത്തിച്ച ജെയിംസ് റോബിസണ്‍, ദരിദ്രര്‍ക്കും ദുരിതബാധിതര്‍ക്കും സഹായഹസ്തം നീട്ടിയ മനുഷ്യസ്‌നേഹ പ്രവര്‍ത്തനങ്ങള്‍ കൊണ്ടും ശ്രദ്ധേയനായിരുന്നു.

നിരവധി ക്രൈസ്തവ നേതാക്കളും ശുശ്രൂഷ പ്രവര്‍ത്തകരും സമൂഹമാധ്യമങ്ങളിലൂടെ അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ദീര്‍ഘകാലം അദ്ദേഹത്തോടൊപ്പം പ്രവര്‍ത്തിച്ച ശുശ്രൂഷാ സഹപ്രവര്‍ത്തകര്‍ ജെയിംസിനെ ''ആത്മീയ പിതാവ്'' എന്ന നിലയിലാണ് അനുസ്മരിക്കുന്നത്.

ഭാര്യ ബെറ്റി റോബിസണ്‍ ഉള്‍പ്പെടെയുള്ള കുടുംബാംഗങ്ങള്‍ക്കും ലൈഫ് ടുഡേ സംഘത്തിനും ലോകമെമ്പാടുമുള്ള വിശ്വാസികളും അനുശോചനം രേഖപ്പെടുത്തി.