ഡാളസില്‍  വെടിവെടിവയ്പ്പ്; രണ്ടു പേര്‍  കൊല്ലപ്പെട്ടു, പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങി

By: 600002 On: May 19, 2026, 2:03 PM


 

പി പി ചെറിയാന്‍

ഡാളസ്: ഡാളസിലുണ്ടായ വെടിവെയ്പിലും തുടര്‍ന്നുള്ള സംഘര്‍ഷാവസ്ഥയ്ക്കുമൊടുവില്‍ പ്രതി പോലീസിന് മുന്നില്‍ കീഴടങ്ങി.ഞായറാഴ്ച പുലര്‍ച്ചെ സൗത്ത് ഡാളസിലെ എംഹൗസ് സ്ട്രീറ്റിലാണ് സംഭവം. രണ്ട് പേരെ വെടിവെച്ച് കൊലപ്പെടുത്തിയ ശേഷം പ്രതി ഒരു വീടിനുള്ളില്‍ കയറി വാതിലടച്ച് ഒളിക്കുകയായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് പ്രദേശം വളഞ്ഞതോടെ മണിക്കൂറുകളോളം സംഘര്‍ഷാവസ്ഥ നിലനിന്നു. പിന്നീട് പ്രതി സ്വമേധയാ പോലീസിന് മുന്നില്‍ കീഴടങ്ങുകയായിരുന്നു.

കൊലപാതകത്തിനുള്ള കാരണം വ്യക്തമല്ല. പ്രതിയുടെയോ കൊല്ലപ്പെട്ടവരുടെയോ വിവരങ്ങള്‍ പോലീസ് ഇതുവരെ പുറത്തുവിട്ടിട്ടില്ല. കേസില്‍ വിശദമായ അന്വേഷണം നടന്നുവരികയാണ്.