ലോകകപ്പ് ഫുട്‌ബോള്‍: ടിക്കറ്റ് വിലയില്‍ വന്‍ ഇടിവ്

By: 600002 On: May 19, 2026, 12:58 PM



 

പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: 2026 ഫിഫ ലോകകപ്പ് കിക്ക്ഓഫിന് ഒരു മാസത്തില്‍ താഴെ മാത്രം ബാക്കിനില്‍ക്കെ, ടിക്കറ്റ് വില കുത്തനെ ഇടിയുന്നു. വിപണിയിലെ ഡിമാന്‍ഡ് കുറഞ്ഞതാണ് വില കുറയാന്‍ കാരണം. കഴിഞ്ഞ ഒരു മാസത്തിനിടെ ഗ്രൂപ്പ് ഘട്ട മത്സരങ്ങളുടെ ശരാശരി ടിക്കറ്റ് നിരക്കില്‍ 23 ശതമാനത്തിലധികം കുറവുണ്ടായി. മുന്‍പ് 737 ഡോളര്‍ ആയിരുന്ന ശരാശരി നിരക്ക് ഇപ്പോള്‍ 550 ഡോളറായി (ഏകദേശം 46,000 രൂപ) കുറഞ്ഞു.

അമേരിക്കയിലെ ലോസ് ആഞ്ചലസില്‍ നടക്കുന്ന യു.എസ്.എ - പരാഗ്വേ ഉദ്ഘാടന മത്സരത്തിന്റെ കുറഞ്ഞ ടിക്കറ്റ് നിരക്ക് അഞ്ച് മാസത്തിന് ശേഷം ആദ്യമായി 1000 ഡോളറിന് താഴെയെത്തി (938 ഡോളര്‍). സ്റ്റേഡിയങ്ങള്‍ പകുതി മാത്രം നിറയുമോ എന്ന ആശങ്ക ഫിഫ അധികൃതര്‍ക്കുണ്ട്. എന്നാല്‍ ജൂലൈ 19-ന് ന്യൂജേഴ്സിയില്‍ നടക്കുന്ന കലാശപ്പോരാട്ടത്തിന്റെ ടിക്കറ്റ് നിരക്കില്‍ മാറ്റമില്ല; ഫൈനല്‍ കാണാനുള്ള കുറഞ്ഞ നിരക്ക് നിലവില്‍ 7,734 ഡോളറാണ് (ഏകദേശം 6.4 ലക്ഷം രൂപ). ജൂണ്‍ 11-ന് മെക്‌സിക്കോ സിറ്റിയിലാണ് ലോകകപ്പ് മത്സരങ്ങള്‍ക്ക് തുടക്കമാകുന്നത്.