പി പി ചെറിയാന്‍
മിനിയാപൊളിസ്: അമേരിക്കയിലെ മിനിയാപൊളിസില്‍ വെനിസ്വേലന്‍ അഭയാര്‍ത്ഥിയെ വെടിവെച്ച പരിക്കേല്‍പ്പിക്കുകയും, തുടര്‍ന്ന് വ്യാജ പരാതി നല്‍കുകയും ചെയ്ത ക്രിസ്റ്റ്യന്‍ കാസ്‌ട്രോ (52) എന്ന ഫെഡറല്‍ ഇമിഗ്രേഷന്‍ ഏജന്റിനെതിരെ തിങ്കളാഴ്ച മിനസോട്ട കോടതി രാജ്യവ്യാപക അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചു.
കഴിഞ്ഞ ജനുവരി 14-ന് നടന്ന ഒരു പ്രതിഷേധത്തിനിടെയാണ് സംഭവം. അഭയാര്‍ത്ഥികള്‍ തന്നെ മാരകായുധങ്ങളുമായി ആക്രമിച്ചപ്പോള്‍ സ്വയംരക്ഷയ്ക്കായി വെടിവെച്ചതാണെന്നായിരുന്നു കാസ്‌ട്രോയുടെ വാദം. എന്നാല്‍ സിസിടിവി ദൃശ്യങ്ങളും മെഡിക്കല്‍ റിപ്പോര്‍ട്ടുകളും പരിശോധിച്ചതില്‍ ഏജന്റിന്റെ വാദം പൂര്‍ണ്ണമായും വ്യാജമാണെന്ന് തെളിഞ്ഞു. ഇതേത്തുടര്‍ന്ന് വധശ്രമം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് ഇയാള്‍ക്കെതിരെ ഇപ്പോള്‍ വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.