ലോങ് ഐലന്‍ഡ് റെയില്‍വേ സമരം ഒത്തുതീര്‍പ്പിലേക്ക്; സര്‍വീസുകള്‍ ഉടന്‍ പുനരാരംഭിക്കും

By: 600002 On: May 19, 2026, 12:43 PM


 


പി പി ചെറിയാന്‍

ന്യൂയോര്‍ക്ക്: യു.എസിലെ ഏറ്റവും തിരക്കേറിയ ട്രെയിന്‍ സര്‍വീസുകളിലൊന്നായ ലോങ് ഐലന്‍ഡ് റെയില്‍റോഡിലെ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പിലേക്ക്. മെട്രോപൊളിറ്റന്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ അതോറിറ്റിയും യൂണിയന്‍ നേതാക്കളും തമ്മില്‍ താല്‍ക്കാലിക കരാറിലെത്തിയതോടെ മൂന്ന് ദിവസമായി നീണ്ടുനിന്ന പണിമുടക്ക് അവസാനിച്ചു.

യാത്രാനിരക്കുകളോ നികുതിയോ വര്‍ദ്ധിപ്പിക്കാതെ, തൊഴിലാളികളുടെ ശമ്പളവര്‍ദ്ധന ഉറപ്പാക്കുന്ന രീതിയിലാണ് കരാര്‍ രൂപീകരിച്ചിരിക്കുന്നതെന്ന് ന്യൂയോര്‍ക്ക് ഗവര്‍ണര്‍ കാത്തി ഹോക്കല്‍ അറിയിച്ചു. ഏകദേശം മൂന്ന് ലക്ഷത്തോളം യാത്രക്കാരെ ബാധിച്ച പണിമുടക്ക് അവസാനിച്ചതോടെ, ചൊവ്വാഴ്ച ഉച്ചയോടെ ട്രെയിന്‍ സര്‍വീസുകള്‍ ഭാഗികമായും വൈകുന്നേരത്തെ തിരക്കേറിയ സമയത്തോടെ പൂര്‍ണ്ണമായും പുനരാരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.