യു.എസില്‍ ആദ്യമായി 'ഡീട്രാന്‍സിഷന്‍ ക്ലിനിക്ക്' സ്ഥാപിക്കാന്‍ ടെക്‌സസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റല്‍

By: 600002 On: May 19, 2026, 12:12 PM



 

പി പി ചെറിയാന്‍

ഹൂസ്റ്റണ്‍: യു.എസിലെ ഏറ്റവും വലിയ കുട്ടികളുടെ ആശുപത്രിയായ ടെക്‌സസ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലില്‍ രാജ്യത്തെ ആദ്യത്തെ 'ഡീട്രാന്‍സിഷന്‍ ക്ലിനിക്ക്' (Detransition Clinic) സ്ഥാപിക്കാന്‍ ധാരണയായി. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളില്‍ ലിംഗമാറ്റ ചികിത്സകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് യു.എസ് നീതിന്യായ വകുപ്പും ടെക്‌സസ് അറ്റോര്‍ണി ജനറലും നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ഈ ചരിത്രപരമായ ഒത്തുതീര്‍പ്പ്.  

മുമ്പ് ലിംഗമാറ്റ ചികിത്സകള്‍ക്ക് വിധേയരായവര്‍ക്ക് അത് പൂര്‍വ്വസ്ഥിതിയിലാക്കാനുള്ള Restorative (ഡീട്രാന്‍സിഷന്‍) ചികിത്സകളാവും ഈ ക്ലിനിക്കിലൂടെ നല്‍കുക. ആദ്യ അഞ്ച് വര്‍ഷം ഈ സേവനം രോഗികള്‍ക്ക് സൗജന്യമായിരിക്കും. ഇതിനുപുറമെ, നിയമവിരുദ്ധമായി മെഡിക്കെയ്ഡ് ഇന്‍ഷുറന്‍സ് തുക ഈടാക്കിയെന്ന പരാതിയില്‍ ആശുപത്രി 10 ദശലക്ഷം ഡോളര്‍ പിഴയൊടുക്കാനും ലിംഗമാറ്റ ചികിത്സകള്‍ക്ക് നേതൃത്വം നല്‍കിയ അഞ്ച് ഡോക്ടര്‍മാരെ ജോലിയില്‍ നിന്ന് പിരിച്ചുവിടാനും ധാരണയായിട്ടുണ്ട്.