പി പി ചെറിയാന്‍
ഐഡഹോ (അമേരിക്ക): അമേരിക്കയിലെ വെസ്റ്റേണ്‍ ഐഡഹോയിലുള്ള മൗണ്ടന്‍ ഹോം വ്യോമസേനാ താവളത്തില്‍ നടന്ന എയര്‍ ഷോയ്ക്കിടെ രണ്ട് യുഎസ് നാവികസേനാ യുദ്ധവിമാനങ്ങള്‍ ആകാശത്ത് കൂട്ടിയിടിച്ചു തകര്‍ന്നു. വിമാനങ്ങളിലുണ്ടായിരുന്ന നാല് ക്രൂ അംഗങ്ങളും അപകടത്തിന് തൊട്ടുമുമ്പ് പാരച്യൂട്ട് വഴി അത്ഭുതകരമായി പുറത്തേക്ക് ചാടി (Eject) രക്ഷപ്പെട്ടു.
അപകടത്തില്‍പ്പെട്ട വിമാനങ്ങള്‍: യുഎസ് നാവികസേനയുടെ ഋഅ18ഏ ഏൃീംഹലൃ ഇനത്തില്‍പ്പെട്ട രണ്ട് അത്യാധുനിക യുദ്ധവിമാനങ്ങളാണ് തകര്‍ന്നത്.
വ്യോമപ്രദര്‍ശനത്തിന്റെ ഭാഗമായി ആകാശത്ത് അഭ്യാസപ്രകടനങ്ങള്‍ നടത്തുന്നതിനിടെ വിമാനങ്ങള്‍ പരസ്പരം തട്ടുകയായിരുന്നു. തുടര്‍ന്ന് നിയന്ത്രണം നഷ്ടപ്പെട്ട് കത്തിയമര്‍ന്ന വിമാനങ്ങള്‍ താഴേക്ക് പതിച്ചു.
പൈലറ്റുമാര്‍ കൃത്യസമയത്ത് ചാടിയതിനാല്‍ ആര്‍ക്കും ജീവഹാനി സംഭവിച്ചിട്ടില്ല. നിലത്തുണ്ടായിരുന്ന കാണികള്‍ക്കോ മിലിട്ടറി ബേസിലെ മറ്റുള്ളവര്‍ക്കോ പരിക്കേറ്റിട്ടില്ലെന്ന് സംഘാടകര്‍ അറിയിച്ചു.
അപകടത്തെ തുടര്‍ന്ന് വ്യോമസേനാ താവളം താല്‍ക്കാലികമായി അടച്ചുപൂട്ടി. സംഭവത്തെക്കുറിച്ച് യുഎസ് നാവികസേന ഉന്നതതല അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. 2018-ന് ശേഷം ഈ ബേസില്‍ നടക്കുന്ന ആദ്യത്തെ വലിയ എയര്‍ ഷോ ആയിരുന്നു ഇത്.