ആഫ്രിക്കന്‍ രാജ്യങ്ങളായ കോംഗോയിലും യുഗാണ്ടയിലും പടര്‍ന്നുപിടിക്കുന്ന എബോള വ്യാപനം രാജ്യാന്തര തലത്തിലെ പൊതുജനാരോഗ്യ അടിയന്തരാവസ്ഥയായി ലോകാരോഗ്യ സംഘടന പ്രഖ്യാപിച്ചു. എന്നാല്‍ നിലവിലെ വ്യാപനം പകര്‍ച്ചവ്യാധി അടിയന്തരാവസ്ഥയുടെ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന് ഡബ്ല്യുഎച്ച്ഒ വ്യക്തമാക്കി. ബുണ്ടിബുഗ്യോ വൈറസ് ആണ് ഇപ്പോഴത്തെ രോഗകാരണം.
കോംഗോയുടെ കിഴക്കന്‍ ഇറ്റൂരി പ്രവിശ്യയിലാണ് രോഗബാധ രൂക്ഷം. ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് 246 സംശയാസ്പദ കേസുകളും 80 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തതായി ഡബ്ല്യുഎച്ച്ഒ അറിയിച്ചു. ഇതില്‍ എട്ട് പേരുടെ രോഗം ലാബ് പരിശോദനയില്‍ സ്ഥിരീകരിച്ചു.
യുഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയില്‍ കോംഗോയില്‍ നിന്ന് യാത്ര ചെയ്‌തെത്തിയ രണ്ട് പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.