ഡോളറിനെതിരെ മൂല്യമിടിഞ്ഞ് രൂപ; എക്കാലത്തെയും താഴ്ന്ന നിരക്കായ 96.20 ലെത്തി 

By: 600002 On: May 18, 2026, 11:07 AM

 

ദിനപ്രതിയെന്നോണം മൂല്യമിടിഞ്ഞ് രൂപ. തിങ്കളാഴ്ചയിലെ വ്യാപാരത്തിനിടെ യുഎസ് ഡോളറിനെതിരെ മൂല്യം എക്കാലത്തെയും താഴ്ന്ന നിരക്കായ 96.20 ലെത്തി. ഇറാന്‍ യുദ്ധം ആരംഭിച്ചത് മുതല്‍ രൂപയുടെ മൂല്യത്തില്‍ 5.5 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്. 

പശ്ചിമേഷ്യയിലെ സംഘര്‍ഷവും അസംസ്‌കൃത എണ്ണ വിലയിലെ ചാഞ്ചാട്ടവുമാണ് തകര്‍ച്ചയുടെ പ്രാധാന കാരണങ്ങള്‍.

തിങ്കളാഴ്ച വിപണി ആരംഭിച്ചപ്പോള്‍ രൂപയുടെ മൂല്യം 96.20 എന്ന റെക്കോര്‍ഡ് താഴ്ചയിലെത്തി. മുന്‍പത്തെ ക്ലോസിംഗിനേക്കാള്‍ 0.2 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയത്.