വിദേശപൗരത്വമുള്ളവര്‍ അനധികൃതമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തതായി കണ്ടെത്തിയതിനെ തുടര്‍ന്ന് തമിഴ്‌നാട്ടിലും പുതുച്ചേരിയിലും അന്വേഷണം ഊര്‍ജിതമാക്കി. വോട്ടുചെയ്ത ശേഷം തിരിച്ചുപോകുമ്പോള്‍ വിമാനത്താവളങ്ങളില്‍ വെച്ച് 25 ഓളം പേര്‍ പിടിയിലായി.
ശ്രീലങ്ക, കാനഡ, യുകെ, ഇന്‍ഡൊനീഷ്യ തുടങ്ങിയ രാജ്യങ്ങളിലെ പൗരത്വം സ്വീകരിച്ച തമിഴ്‌നാട്ടുകാരാണ് വ്യാജരേഖകള്‍ ചമച്ച് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്തത്. രഹസ്യന്വേഷണ ഏജന്‍സികളുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഇമിഗ്രേഷന്‍ അധികൃതര്‍ ചെന്നൈ ഉള്‍പ്പെടെയുള്ള വിമാനത്താവളങ്ങളില്‍ നടത്തിയ തിരച്ചിലിലാണ് ഇവരില്‍ ചിലര്‍ പിടിയിലായത്.