കോംഗോയില്‍ എബോള വ്യാപനം;  മരണം 80

By: 600002 On: May 16, 2026, 12:48 PM

 


ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയുടെ കിഴക്കന്‍ ഇടുറി പ്രവിശ്യയില്‍ എബോള രോഗബാധയെത്തുടര്‍ന്ന് 80 പേര്‍ മരിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. എബോള വൈറസിന്റെ അപൂര്‍വ്വ വകഭേദമായ ബൂന്‍ഡിബുഗോ ഇനത്തില്‍പ്പെട്ട എട്ട് കേസുകള്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി സാമുവല്‍ റോജര്‍ കംബാ മുലംബ പറഞ്ഞു. 

ബുനിയയിലെ ഇവാഞ്ചലിക്കല്‍ മെഡിക്കല്‍ സെന്ററില്‍ മരിച്ച നഴ്‌സാണ് ആദ്യത്തെ രോഗബാധിത എന്നാണ് കരുതുന്നത്. പനി, രക്തസ്രാവം, ഛര്‍ദ്ദി, കഠിനമായ ക്ഷീണം എന്നിവ ഉള്‍പ്പെടെയുള്ള ലക്ഷണങ്ങളോടെയാണ് നഴ്‌സിനെ മെഡിക്കല്‍ സെന്ററില്‍ പ്രവേശിപ്പിച്ചത്. രോഗവ്യാപനം തടയുന്നതിനാവശ്യമായ നടപടിക്രമങ്ങള്‍ കൈക്കൊണ്ടതായി ഡിആര്‍ കോംഗോ സര്‍ക്കാര്‍ അറിയിച്ചു.