കടുത്ത സാമ്പത്തിക പ്രതിസന്ധി കാരണം അടച്ചുപൂട്ടല്‍ ആലോചിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് 

By: 600002 On: May 16, 2026, 12:19 PM

 


അടച്ചുപൂട്ടല്‍ ആലോചിച്ച് ഐഎസ്എല്‍ ക്ലബ് കേരള ബ്ലാസ്റ്റേഴ്‌സ്. കടുത്ത സാമ്പത്തിക പ്രതിസന്ധിയും ഇന്ത്യന്‍ ഫുട്‌ബോളിലെ അനിശ്ചിതത്വവുമാണ് കടുത്ത തീരുമാനത്തിന് പിന്നില്‍. അടുത്ത സീസണിന് കുറിച്ച് ഒരു ഉറപ്പും അഖിലേന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ നല്‍കാത്തതിനാല്‍ ക്ലബിനെ മുന്നോട്ട് കൊണ്ടുപോവുക ബുദ്ധിമുട്ടെന്ന നിലപാടിലാണ് ബ്ലാസ്റ്റേഴ്‌സ്.

ക്ലബ്ബ് പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയെന്ന് വിശദീകരണം. താരങ്ങള്‍ക്ക് ശമ്പളം നല്‍കാന്‍ പോലും ബുദ്ധിമുട്ടുന്നു. സാമ്പത്തിക പ്രതിസന്ധി മൂലം പലതാരങ്ങളുടെയും കരാര്‍ പുതുക്കിയിട്ടില്ലെന്നും ബ്ലാസ്റ്റേഴ്സ് പറഞ്ഞു. ചെന്നൈയിന്‍ എഫ്‌സി, ഒഡിഷ എഫ് സി തുടങ്ങിയ ക്ലബ്ബുകളും അടച്ചുപൂട്ടല്‍ വക്കിലാണ്.