ബീഫ് വിലക്കയറ്റത്തില്‍ ട്രംപ് പ്രതിസന്ധിയില്‍; കര്‍ഷകരെയും ഉപഭോക്താക്കളെയും തൃപ്തിപ്പെടുത്താന്‍ നീക്കം

By: 600002 On: May 16, 2026, 11:39 AM



 

പി പി ചെറിയാന്‍

വാഷിംഗ്ടണ്‍: അമേരിക്കയില്‍ ബീഫ് വില റെക്കോര്‍ഡ് നിരക്കിലേക്ക് ഉയര്‍ന്നതോടെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രാഷ്ട്രീയമായി വലിയൊരു പ്രതിസന്ധി നേരിടുന്നു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് വില കുറയ്ക്കാനായി വിദേശത്തുനിന്നുള്ള ബീഫ് ഇറക്കുമതിയുടെ നികുതി താല്‍ക്കാലികമായി കുറയ്ക്കുന്നതിനുള്ള എക്‌സിക്യൂട്ടീവ് ഉത്തരവില്‍ ഒപ്പിടാന്‍ ട്രംപ് ഒരുങ്ങുകയാണ്. എന്നാല്‍ ഇത് തദ്ദേശീയരായ അമേരിക്കന്‍ കര്‍ഷകരില്‍ നിന്നും കടുത്ത പ്രതിവെമുലേെഷധത്തിന് കാരണമായിട്ടുണ്ട്.

കഴിഞ്ഞ മാസം മാത്രം യു.എസില്‍ ബീഫ് വിലയില്‍ ശരാശരി 2.7 ശതമാനം വര്‍ദ്ധനവുണ്ടായി. നിലവില്‍ സാധാരണക്കാര്‍ ഉപയോഗിക്കുന്ന ഗ്രൗണ്ട് ബീഫിന് (Ground beef) പൗണ്ടിന് ഏകദേശം 7 ഡോളറോളമാണ് വില. ഇത് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 12 ശതമാനവും ട്രംപ് അധികാരമേറ്റ ശേഷമുള്ള കണക്കില്‍ 24 ശതമാനവും കൂടുതലാണ്. ഇറക്കുമതി കൂട്ടുന്നത് വില കുറയ്ക്കാന്‍ സഹായിക്കുമെങ്കിലും, കടുത്ത വരള്‍ച്ചയും ഇറാന്‍ യുദ്ധം മൂലമുള്ള ഇന്ധന വിലക്കയറ്റവും കാരണം ഇതിനകം പ്രതിസന്ധിയിലായ അമേരിക്കന്‍ കര്‍ഷകര്‍ക്ക് ഇത് തിരിച്ചടിയാകും.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയുടെ ഉറച്ച വോട്ട് ബാങ്കായ കര്‍ഷകരെ പിണക്കാതിരിക്കാനും, അതേസമയം വിലക്കയറ്റത്തില്‍ വലയുന്ന സാധാരണ വോട്ടര്‍മാരെ തൃപ്തിപ്പെടുത്താനും ണവശലേ ഒീൗലെ കഠിനശ്രമത്തിലാണ്. കര്‍ഷകര്‍ക്കുള്ള ആഘാതം കുറയ്ക്കുന്ന രീതിയില്‍ പുതിയ നയത്തില്‍ ചില മാറ്റങ്ങള്‍ വരുത്താന്‍ ഉദ്യോഗസ്ഥര്‍ ആലോചിക്കുന്നുണ്ട്. 

വോട്ടര്‍മാരുടെ പ്രധാന പ്രശ്‌നം ജീവിതച്ചെലവായതിനാല്‍, ട്രംപ് ഒടുവില്‍ കര്‍ഷകരേക്കാള്‍ ഉപഭോക്താക്കളുടെ താല്‍പ്പര്യത്തിന് മുന്‍ഗണന നല്‍കാനാണ് സാധ്യതയെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.