പുസ്തക ചര്‍ച്ച

By: 600002 On: May 16, 2026, 9:31 AM

 


അനശ്വരം മാമ്പിള്ളി


ഡാളസ്: കേരള ലിറ്റററി സൊസൈറ്റി, ഡാളസിന്റെ ആഭിമുഖ്യത്തില്‍ പുസ്തക ചര്‍ച്ച സംഘടിപ്പിക്കുന്നു. 

സാഹിത്യ ഒത്തു ചേരലുകളും, എഴുത്തുകാരും വായനക്കാരും മുഖാമുഖം സംവദിക്കുന്ന ചര്‍ച്ചകളായും എല്ലാ മാസങ്ങളിലും കേരള ലിറ്റററി സൊസൈറ്റി, സംഘടിപ്പിച്ചു പോരുന്നു. ഇത്തവണ മുന്‍ പ്രസിഡന്റ് ഷാജു ജോണിന്റെ ആദ്യ കവിതാ സമാഹാരം 'കോര്‍മ്പല്‍'പുസ്തകമാണ് ചര്‍ച്ച ചെയ്യുന്നത്. 2026 മെയ് 17 ഞായര്‍ 3 മണിക്ക് സ്റ്റോണ്‍ വാള്‍ സ്ട്രീറ്റ്‌ലാണ് സംഘടിപ്പിക്കുന്നത്.

കേരള ലിറ്റററി സൊസൈറ്റി പ്രസിഡന്റ് അനശ്വരം മാമ്പിള്ളി അധ്യക്ഷത വഹിക്കും. സാമുവേല്‍ പനവേലി ല്രാന പ്രസിഡന്റ്) , അഭിലാഷ് ചിറ്റേടത്ത്കാട്ടില്‍, അനൂപ കോശി എന്നിവര്‍ പുസ്തക ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കും. പി. പി ചെറിയാന്‍, ഹരിദാസ് തങ്കപ്പന്‍, സി. വി ജോര്‍ജ്,ജോസന്‍ ജോര്‍ജ്, റോസമ്മ ജോര്‍ജ്, ഫ്രാന്‍സിസ് തോട്ടത്തില്‍ തുടങ്ങി സജീവ എഴുത്തുകാര്‍ പങ്കെടുക്കുമെന്നു കമ്മിറ്റിക്കു വേണ്ടി സെക്രട്ടറി ബാജി ഓടംവേലി അറിയിച്ചു.