എസ്ബിഐ ഉപഭോക്താക്കള്‍ക്ക് സൗജന്യമായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള സൗകര്യം ഒരുക്കി പൊതുമേഖല ബാങ്കായ എസ്ബിഐ. യോനോ ആപ്പിലെ ടാക്‌സ്ടുവിന്‍ വഴി ഇത് ചെയ്യാമെന്ന്് എസ്ബിഐ അറിയിച്ചു.
യോനോ ആപ്പ് വഴി സൗജന്യമായി ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിന് അഞ്ച് രേഖകളാണ് ആവശ്യം. പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോം 16, നികുതി കിഴിവിന്റെ വിശദാംശങ്ങള്‍, നികുതി ഇളവ് ലഭിക്കുന്നതിനുള്ള നിക്ഷേപ രേഖകള്‍, ഇന്ററെസ്റ്റ് ഇന്‍കം സര്‍ട്ടിഫിക്കറ്റുകള്‍ എന്നിവയാണ് അവ.
എസ്ബിഐ യോനോ ആപ്പില്‍ ലോഗിന്‍ ചെയ്ത് കയറിയ ശേഷമാണ് റിട്ടേണ്‍ ഫയല്‍ ചെയ്യേണ്ടത്.
-ലോഗിന്‍ ചെയ്ത് കയറിയ ശേഷം ഷോപ്പ്‌സ് ആന്റ് ഓര്‍ഡര്‍ എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
-തുടര്‍ന്ന് ടാക്‌സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
-ഇവിടെ നിന്ന്് ടാക്‌സ്ടുവിന്‍ ഓപ്ഷന്‍ തെരഞ്ഞെടുക്കാം.
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതിനുള്ള കാലാവധി ഡിസംബര്‍ 31 വരെ നീട്ടിയിട്ടുണ്ട്.
Content highlight: SBI customers can file income tax returns for free