ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക് സാഹിത്യ നൊബേല്‍ 

By: 600007 On: Oct 7, 2021, 4:46 PM

    
സാഹിത്യത്തിനുള്ള നൊബേല്‍ സമ്മാനം ടാന്‍സാനിയന്‍ നോവലിസ്റ്റ് അബ്ദുള്‍റസാക്ക് ഗുര്‍ണയ്ക്ക്. കൊളോണിയലിസത്തിന്റെ ആഘാതത്തോടും അഭയാര്‍ഥികളുടെ ജീവിതവ്യഥയോടുമുള്ള വിട്ടുവീഴ്ചയില്ലാത്തതും ആര്‍ദ്രവുമായ അനുഭാവമാണ് പുരസ്‌കാരലബ്ധിക്ക് കാരണമെന്ന് നൊബേല്‍ ജൂറി അഭിപ്രായപ്പെട്ടു.

യു.കെ.യില്‍ താമസിക്കുന്ന അബ്ദുള്‍ റസാക്കിന്റെ വിഖ്യാതകൃതി 1994ല്‍ പുറത്തിറങ്ങിയ പാരഡൈസാണ്. 1948 ല്‍ ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ ടാന്‍സാനിയയിലെ തീരദേശ നഗരമായ സാന്‍സിബര്‍ ദ്വീപിലായിരുന്നു ജനനം. 1968ല്‍ പഠനാര്‍ത്ഥം ഇംഗ്ലണ്ടിലെത്തുകയും പിന്നീട് ഇംഗ്ലണ്ടില്‍ സ്ഥിരതാമസമാക്കുകയുമായിരുന്നു. ആഫ്രിക്കന്‍ രചനകളെക്കുറിച്ച് നിരവധി ലേഖനങ്ങള്‍ രചിച്ചിട്ടുണ്ട്. പോസ്റ്റ് കൊളോണിയല്‍ രചനകളെ കുറിച്ചാണ് കൂടുതല്‍ പഠനങ്ങള്‍ നടത്തിയത്. 2005ലെ ബുക്കര്‍ പ്രൈസിനും വൈറ്റ്‌ബ്രെഡ്  പ്രൈസിനും നാമനിര്‍ദേശം ചെയ്യപ്പെട്ടിരുന്നു. ഡെസേര്‍ഷന്‍, ബൈ ദി സീ എന്നിവയാണ് മറ്റ് കൃതികള്‍.

Content Highlights: 2021 NobelPrize in Literature is awarded to the novelist Abdulrazak Gurnah