അമേരിക്കയില്‍ ഗര്‍ഭച്ഛിദ്ര ഗുളിക മിഫെപ്രിസ്റ്റോണ്‍ തപാല്‍ വഴി വിതരണം തുടരാം; സുപ്രീം കോടതി അനുമതി

By: 600002 On: May 15, 2026, 9:09 AM


 


പ്രസാദ് തീയാടിക്കല്‍

വാഷിങ്ടണ്‍: ഗര്‍ഭച്ഛിദ്രത്തിനായി ഉപയോഗിക്കുന്ന മിഫെപ്രിസ്റ്റോണ്‍ (Mifepristone) ഗുളിക തപാല്‍ വഴി വിതരണം ചെയ്യുന്നത് തുടരാമെന്ന് അമേരിക്കന്‍ സുപ്രീം കോടതി വിധിച്ചു. മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട യു.എസ്. ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (FDA) നിയമങ്ങളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.

ഇതോടെ, ടെലിമെഡിസിന്‍ സംവിധാനങ്ങളിലൂടെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം മിഫെപ്രിസ്റ്റോണ്‍ ഗുളിക വീടുകളിലേക്ക് അയയ്ക്കുന്ന നിലവിലെ സംവിധാനം തുടരും. സ്ത്രീകളുടെ പ്രജനനാവകാശവുമായി ബന്ധപ്പെട്ട അമേരിക്കയിലെ വലിയ നിയമ പോരാട്ടങ്ങളിലൊന്നായാണ് ഈ കേസ് വിലയിരുത്തപ്പെടുന്നത്.

ഗര്‍ഭച്ഛിദ്രാവകാശ അനുകൂല സംഘടനകള്‍ കോടതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്തപ്പോള്‍, ഗര്‍ഭച്ഛിദ്ര വിരുദ്ധ ഗ്രൂപ്പുകള്‍ നിരാശ പ്രകടിപ്പിച്ചു. രാജ്യത്ത് ഗര്‍ഭച്ഛിദ്രവുമായി ബന്ധപ്പെട്ട രാഷ്ട്രീയവും നിയമപരവുമായ ചര്‍ച്ചകള്‍ തുടരുന്നതിനിടെയാണ് സുപ്രീം കോടതിയുടെ ഈ നിര്‍ണായക വിധിവന്നിരിക്കുന്നത്.