സംഘര്‍ഷം തുടരുന്ന ഹോര്‍മുസ് കടലിടുക്ക് വഴി ഇന്ത്യയിലേക്കുള്ള രണ്ട് എല്‍പിജി ടാങ്കറുകള്‍ കടന്നുപോയി. അതേസമയം, ഒമാന്‍ തീരത്ത് വെച്ച് ആക്രമണത്തിനിരയായ ഇന്ത്യന്‍ പതാകയുള്ള കപ്പല്‍ മുങ്ങിയതായി ഉദ്യോഗസ്ഥര്‍ അറിയിച്ചു.
മെയ് 13 ന് സിമി എന്ന എല്‍പിജി ടാങ്കറും വ്യാഴാഴ്ച എന്‍വി സണ്‍ഷൈന്‍ എന്ന കപ്പലും ഹോര്‍മുസ് സുരക്ഷിതമായി കടന്നു. യുദ്ധം കാരണം രണ്ട് മാസത്തിലേറെയായി അടഞ്ഞുകിടന്ന കടലിടുക്ക് വഴി കടന്നുപോയ ഇന്ത്യന്‍ കപ്പലുകളുടെ എണ്ണം ഇതോടെ 13 ആയി.